സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി

സോണിയയുടെ 10 ജനപഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന, സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ (31)യാണ് കാണാതായത്

Last Updated :19 January 2024, 11:58 pm IST
Edited by :migrator

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി. സോണിയയുടെ 10 ജനപഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന, സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ (31)യാണ് കാണാതായത്. 

സംഭവത്തെ തുടര്‍ന്നു രാകേഷിന്റെ പിതാവ് ഡല്‍ഹി പൊലീസിനു പരാതി നല്‍കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. ദ്വാരകയില്‍ ഒരു ഫ്‌ളാറ്റില്‍ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ ഒന്നിന് രാകേഷ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും അന്ന് ചില സുഹൃത്തുകളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പൊലീസിനു വിവരങ്ങള്‍ ലഭിച്ചു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയില്‍നിന്നു പുറത്തു പോയതായും പൊലീസ് പറഞ്ഞു. 

സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

National News in Malayalam | Breaking India News | Samakalika