'സർജിക്കൽ സ്ട്രൈക്ക് ദിനം ആചരിക്കണം' ; സർവകലാശാലകളോട് യുജിസി

സെ​പ്റ്റം​ബ​ർ 29 സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ദി​ന​മാ​യി ആ​ച​രി​ക്കാ​നാ​ണ് ആവശ്യപ്പെട്ടിട്ടുള്ളത്

Last Updated :20 January 2024, 12:18 am IST

ന്യൂ​ഡ​ൽ​ഹി: പാ​ക് അതിർത്തി കടന്ന് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വാർഷിക ദിനം ആചരിക്കണമെന്ന് സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. സെ​പ്റ്റം​ബ​ർ 29 സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ദി​ന​മാ​യി ആ​ച​രി​ക്കാ​നാ​ണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ എല്ലാ സർവകലാശാല വൈസ് ചാൻസലർമാർക്കും അയച്ച കത്തിലാണ്  യൂണിവേഴ്സിറ്റി ​ഗ്രാന്റ്സ് കമ്മീഷൻ ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്. 

അന്നേദിനം സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, രാജ്യത്തെ സൈന്യത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ എടുക്കണമെന്നും കത്തിൽ നിർദേശിച്ചിട്ടുണ്ട്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ എ​ന്‍​സി​സി യൂ​ണി​റ്റു​ക​ള്‍ പ്ര​ത്യേ​ക പ​രേ​ഡു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും യു​ജി​സി നി​ർ​ദേ​ശി​ച്ചു. അതിർത്തി സംരക്ഷിക്കുന്നത് സംബന്ധിച്ച് എൻസിസി കമാണ്ടർ പ്രഭാഷണം നടത്തണം. 

Story image

കൂടാതെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ​രേ​ഡ്‌, എ​ക്‌​സി​ബി​ഷ​ൻ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​നും യു​ജി​സി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോളേജുകളിലും സർവകലാശാലകളിലും മുൻ സൈനികരെ ക്ഷണിച്ച് യോ​ഗം സംഘടിപ്പിക്കണം. സാ​യു​ധ സേ​ന​ക​ള്‍​ക്ക്‌ ആ​ശം​സ​നേ​ര്‍​ന്നു​കൊ​ണ്ട്‌ കാ​ർ​ഡ് അ​യ​ക്കാ​നും യു​ജി​സി ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

'സർജിക്കൽ സ്ട്രൈക്ക് ദിനം ആചരിക്കണം' ; സർവകലാശാലകളോട് യുജിസി