
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ലഖ്നൗ: ഉത്തര് പ്രദേശ് സന്ദര്ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിടറി വീണു. ഗംഗാ നമാമി പദ്ധതിയുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്ക് കാണ്പൂരില് എത്തിയതായിരുന്നു അദ്ദേഹം. ഗംഗാ ഘട്ടിന്റെ പടവുകള് കയറവെയാണ് മോദി കാലിടറി വീണത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര് ഇടപെടുകയും അദ്ദേഹത്തെ എഴുന്നേല്പ്പിക്കുകയും ചെയ്തു.
I Hope U Are Ok @narendramodi ji#BharatBachaoRally #NarendraModi pic.twitter.com/uQyEzGw069
â Khatri- IYC (@SharafatAliIYC) December 14, 2019
ഗംഗാ പുനരുദ്ധാരണ കൗണ്സിലിന്റെ പ്രഥമ യോഗത്തിന് കാണ്പൂരില് എത്തിയതായിരുന്നു മോദി. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്പ്പെടെ യുപിയിലെ പ്രമുഖര് ചേര്ന്നാണ് സ്വീകരിച്ചത്. ശേഷം ചന്ദ്രശേഖര് ആസാദ് കാര്ഷിക സര്വകലാശാലയിലെ ചടങ്ങില് പങ്കെടുത്തു.
ഗംഗാ ശുദ്ധീകരണം എന്നത് മോദി സര്ക്കാരിന്റെ ബൃഹദ് പദ്ധതിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കൗണ്സില് യോഗം വിളിച്ചത്. കേന്ദ്രമന്ത്രിമാര്, യുപി, ഉത്തരാഖണ്ഡ്, ബിഹാര് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും യോഗത്തില് പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


