News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ദുബായ്: പ്രമുഖ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ജയില് മോചിതനായി. വായപ് തിരിച്ചടക്കുന്നത് സംബന്ധിച്ച് ബാങ്കുകളുമായി ധാരണയിലെത്തിയതിനെ തുടര്ന്നാണ് മോചനം. 2015 ഓഗസ്റ്റ് മുതല് ദുബായിയില് തടവിലായിരുന്നു രാമചന്ദ്രന്.
2015 ഓഗസ്റ്റ് 23 നാണ് അറ്റ്ലസ് രാമചന്ദ്രന് അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള് മടങ്ങുകയും ചെയ്തതിനെത്തുടര്ന്ന് ബാങ്കുകള് നല്കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
2015 ഡിസംബര് 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.22 ബാങ്കുകള് ചേര്ന്നാണ് രാമചന്ദ്രന് വായ്പ അനുവദിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



