News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം: ശബരിമല ദര്ശനത്തിന് യുവതികള് എത്തിയാല് ഇനിയും സംരക്ഷണം നല്കുമെന്ന് മന്ത്രി എംഎം മണി. വിഷയത്തിൽ എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. വെള്ളാപ്പള്ളിക്ക് ഓരോ വിഷയത്തിലും ഓരോ നിലപാടുണ്ടാകുമെന്നാണ് എംഎം മണിയുടെ വാക്കുകൾ.
ശബരിമലയിലെ യുവതി പ്രവേശത്തില് നിരാശയും വേദനയും ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശന് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമല വിശ്വാസികള്ക്കുള്ളതാണ്. ആക്ടിവിസ്റ്റുകള്ക്കുള്ളതല്ല. പിന്വാതിലിലൂടെ യുവതികളെ പ്രവേശിപ്പിച്ചത് നിരാശജനകമാണ്. എസ്എന്ഡിപി യോഗം വിശ്വാസികള്ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പുതുവര്ഷ ദിനത്തില് നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില് സംഘടിപ്പിച്ച വനിതാ മതിലിലിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു വെള്ളാപ്പള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



