News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം : 2018 ലെ എഴുത്തച്ഛന് പുരസ്കാരം പ്രശസ്ത സാഹിത്യകാരന് എം മുകുന്ദന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സമഗ്ര സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം.
സാഹിത്യ മേഖലയില് സര്ക്കാര് നല്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം. 2017ലെ എഴുത്തച്ഛന് പുരസ്കാരം കവിയും നിരൂപകനുമായ കെ സച്ചിദാനന്ദനായിരുന്നു.
1942 സെപ്റ്റംബര് 10ന് മാഹിയിലാണ് മയ്യഴിപ്പുഴയുടെ കഥാകാരന് എന്നറിയപ്പെടുന്ന മുകുന്ദന് ജനിച്ചത്. ശ്രദ്ധേയങ്ങളായ പതിനാറു നോവലുകളും പത്തു ചെറുകഥാ സമാഹാരങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്ക്കാരിന്റെ ഷെവലിയര് ഓഫ് ആര്ട്സ് ആന്ഡ് ലെറ്റേഴ്സ് ബഹുമതി (1998), കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,
വയലാര് പുരസ്കാരം, എം.പി.പോള് പുരസ്കാരം, മുട്ടത്തു വര്ക്കി പുരസ്കാരം, എന്. വി. പുരസ്കാരം തുടങ്ങി നിരവധി അവാര്ഡുകല് മുകുന്ദനെ തേടിയെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



