സന്നിധാനത്ത് വച്ച് സ്ത്രീയെആക്രമിച്ച കേസിലാണ് കെ സുരേന്ദ്രന്‍ ജാമ്യാപേക്ഷ സംർപ്പിച്ചത്

Last Updated :20 January 2024, 12:21 am IST

News Now

പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജയിലിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും.  സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്നലെ പരി​ഗണിച്ച പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

സന്നിധാനത്ത് വച്ച് സ്ത്രീയെആക്രമിച്ച കേസിലാണ് കെ സുരേന്ദ്രന്‍ ജാമ്യാപേക്ഷ സംർപ്പിച്ചത്. ഈ കേസില്‍ മുമ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. 

മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശ്ശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ സുരേന്ദ്രനെതിരെയുള്ളത്. ഈ കേസില്‍ 13 ആം പ്രതിയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ സുരേന്ദ്രന്‍. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ഗൂഢാലോചനാക്കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും