കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ ചികിത്സ നടത്തിയ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്വറന്റീനില്‍ പ്രവേശിപ്പിച്ചു

Last Updated :20 January 2024, 8:21 am IST

News Now

തിരുവനന്തപുരം:  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ ചികിത്സ നടത്തിയ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് ഇദ്ദേഹമുള്ളത്. രോഗലക്ഷണങ്ങളില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലാണ് ക്വാറന്റീനില്‍ പ്രവേശിക്കുന്നതെന്ന് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. തുടര്‍ന്ന് മന്ത്രി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. കൊറോണ നിരീക്ഷണത്തിലുള്ള ഡോക്ടര്‍ യോഗത്തില്‍ പങ്കെടുത്തതില്‍  കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. 

ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഡോക്ടര്‍മാരും മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തോ എന്ന സംശയത്തിലാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്.

സ്‌പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിദേശത്തുനിന്നെത്തിയശേഷം ഇദ്ദേഹം മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. അതിനാലാണ് 47 ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബാണ് അടച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേന്ദ്രമന്ത്രി വി മുരളീധരന്‍  ക്വറന്റീനില്‍