തോപ്പുംപടിയിലെ മാര്‍സല്‍ എന്ന ചെരുപ്പുകടയ്ക്കാണ് തീപിടിച്ചത്

Last Updated :20 January 2024, 8:02 am IST

News Now

കൊച്ചി: കൊച്ചിയില്‍ തോപ്പുംപടിയിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

തോപ്പുംപടിയിലെ മാര്‍സല്‍ എന്ന ചെരുപ്പുകടയ്ക്കാണ് തീപിടിച്ചത്. ഇരു നിലകളിലായാണ് ചെരുപ്പുകട പ്രവര്‍ത്തിക്കുന്നത്. കടയില്‍ വലിയ സ്‌റ്റോക്ക് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തീ ഏതാണ്ട് നിയന്ത്രണ വിധേയമായിട്ടുണ്ട്. തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ അഗ്‌നിശമന യൂണിറ്റ് നടത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി കെ.ജെ മാക്‌സി എംഎല്‍എ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി തോപ്പുംപടിയില്‍ ചെരുപ്പുകടയില്‍ തീ പിടിത്തം