
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില് ക്രിമിനലായ പള്സര് സുനി പറയുന്ന നിലയ്ക്കാണ് കാര്യങ്ങള് മുന്നോട്ട് പോകുന്നതെന്ന് പിസി ജോര്ജ്ജിന്റെ മകന് ഷോണ് ജോര്ജ്ജ. ദിലീപിനെ കുടുക്കനായി പള്സര് സുനി ആരോടൊക്കയോ വിലപേശുകയാണ്. ആര് എല്ലാമോ ചരടില് കോര്ത്ത തീരുമാനങ്ങള്ക്കനുസരിച്ചാണ് സുുനിയുടെ വെളിപ്പെടുത്തലുകളെന്നും ഷോണ് ജോര്ജ്ജ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില് മാഡം കാവ്യമാധവനാണെന്ന് പള്സര് സുനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഷോണ് ജോര്ജ്ജിന്റെ പ്രതികരണം. നേരത്തെ പതിനാറിന് മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നായിരുന്നു സുനി പറഞ്ഞിരുന്നത്. എന്നാല് ദിവസങ്ങള് മാറ്റി മാറ്റി വെക്കുന്നത് എന്തടിസ്ഥാനത്തിലാണ്. കൂടാതെ കസ്റ്റഡിയിലിരിക്കുന്ന ഒരാള് എന്തിനാണ് ഭയപ്പെടുന്നത്. എന്ത് ഭീഷണിയാണ് ഇക്കാര്യത്തില് സുനിക്ക് നേരിടാനുള്ളതെന്നും ഷോണ് ചോദിക്കുന്നു.
സുനില് കുമാര് തന്നെ ബ്ലാക്ക് മെയില് ചെയ്യുന്നുവെന്ന് തെളിവ് സഹിതം ദിലീപ് ഡിജിപിക്ക് പരാതി നല്കിയിരുന്നു. ആ ഓഡിയോ ക്ലിപ്പില് ഇതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചില പേരുകള് ദിലീപ് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് പൊലീസ് അവരെ ചോദ്യം ചെയ്യാത്തത്. ഡിജിപി ആ ഓഡിയോ ക്ലിപ്പ് പുറ്ത്ത് വിടാനാണ് തയ്യാറാകാണ്ടെതെന്നും ഷോണ് പറയുന്നു. ആ ഓഡിയോ ക്ലിപ്പ് താന് കേട്ടതാണെന്നും അതില് പറയുന്ന പേരുകള് ഇപ്പോള് വെളിപ്പെടുത്താനാകില്ലെന്നും ഷോണ് പറഞ്ഞു. ദിലീപ് പൊലീസിന് മുന്നില് പൊട്ടിക്കരഞ്ഞെന്ന വാദം പെരും നുണയാണ്. അതൊന്നും പൊതുസമൂഹം വി്ശ്വസിക്കില്ല. പൊതുസമൂഹത്തിന് കൂടി വിശ്വസാമുണ്ടാക്കുന്ന തെളിവുകളാണ പൊലീസ് നല്കേണ്ടത്. ദിലീപ് കുറ്റം സമ്മതിച്ച് പൊട്ടിക്കരഞ്ഞെങ്കില് വീണ്ടും ഒരു പൊലീസുകാരനെ സാക്ഷിയാക്കിയത് എന്തിനെന്നും ഷോണ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



