
News Now
തൃശൂര്: കേരളത്തില് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കൂടി. തൃശൂര് നെന്മേനിക്കരയില് ആര്എസ്എസ് പ്രവര്ത്തകനാണ് വെട്ടേറ്റു മരിച്ചത്. നെന്മേനിക്കര സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്ത്തകനായിരുന്ന കാസിം വധക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്.
ഇന്ന് ഉച്ചകഴിഞ്ഞ് 1.30ഓടെ ആനന്ദ് ബൈക്കില് വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടു. തുടര്ന്ന് ബൈക്കില്നിന്നും തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സിപിഎം പ്രവര്ത്തകനായിരുന്ന കാസിം നാലു വര്ഷം മുന്പ് കൊല്ലപ്പെട്ട കേസില് പ്രതിയായിരുന്നു ഇയാള്. അടുത്തിടെയാണ് ജാമ്യത്തില് പുറത്തിറങ്ങിയത്. വിവരമറിഞ്ഞ പൊലീസ് സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. സിപിഎം പ്രവര്ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





