News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

പത്തനംതിട്ട: ട്രാന്സ്ജെന്ഡറുകള് ഇന്ന് സന്നിധാനത്തെത്തി. പൊലീസ് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇവര് രാവിലെ മലചവിട്ടിയത്. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില് നിന്നുള്ള നാലംഗസംഘമാണ് ഇന്ന് ശബരിമലയിലെത്തിയത്. നേരത്തേ ശബരിമല ദര്ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയില് തടഞ്ഞിരുന്നു.
തങ്ങള് അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര് നേരത്തേ ദര്ശനം നടത്തിയിട്ടുണ്ടെന്നും അവര് അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡിജിപി എ ഹേമചന്ദ്രനുമായി ഇവര് കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള് ദര്ശനം നടത്തുന്നതില് ആരും ഇതുവരെ എതിര്പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര് അറിയിച്ചു.
ഇന്നലെ ഐജി മനോജ് എബ്രഹാമുമായും ഇവര് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്ന്ന് ട്രാന്സ് ജെന്ഡറുകള്ക്ക് ശബരിമലയില് എത്തുന്നതിന് തടസങ്ങള് ഒന്നും തന്നെയില്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



