News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊച്ചി: നടിയെ ആക്രമിച്ച കേസില് വിചാരണ നേരിടുന്ന നടന് ദിലീപിന് വിദേശത്ത് പോകാന് കോടതി അനുമതി. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ പ്രവര്ത്തനങ്ങള്ക്കായി ഫെബ്രുവരി 13 മുതല് 21 വരെ ദോഹ, ദുബായി എന്നിവിടങ്ങളില് പോകാനാണ് അനുമതി.
എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് അനുമതി നല്കിയത്. വിദേശത്ത് നടത്തേണ്ട കാര്യങ്ങള് വിശദമാക്കാത്തതിനാല് പ്രോസിക്യൂഷന് ഹര്ജിയെ എതിര്ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്കി. തിരിച്ചെത്തിയാലുടന് പാസ്പോര്ട്ട് കോടതിയില് ഹാജരാക്കണം, ദോഹയിലും ദുബായിലും ലഭ്യമാകുന്ന ആഡ്രസ്സും ഫോണ് നമ്പറും ഹാജരാക്കണം, മാധ്യമങ്ങള്ക്ക് അഭിമുഖം നല്കരുത് എന്നി വ്യവസ്ഥകളോടെയാണ് അനുമതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


