News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം: പാറശാല എംഎല്എയും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രന് കോവിഡ്. ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം പേര് ചികിത്സയില് കഴിയുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ചില ദിവസങ്ങളില് തലസ്ഥാന ജില്ലയില് പ്രതിദിനം ആയിരത്തിലധികം പേര്ക്കാണ് കോവിഡ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കേരള കോണ്ഗ്രസ് നേതാവും എംഎല്എയുമായ റോഷി അഗസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാവൂര് എംഎല്എ സണ്ണി ജോസഫ്, ബാലുശേരി എംഎല്എ പുരുഷന് കടലുണ്ടി, അടൂര് എംഎല്എ ചിറ്റയം ഗോപകുമാര് എന്നിവരാണ് വൈറസ് ബാധയേറ്റ മറ്റ് എംഎല്എമാര്.
മന്ത്രിമാരായ വി എസ് സുനില്കുമാര്, തോമസ് ഐസക്, ഇ പി ജയരാജന് എന്നിവര്ക്കും കോവിഡ് ബാധിച്ചിരുന്നു. ഇതില് ഇ പി ജയരാജനും തോമസ് ഐസകും രോഗം ഭേദമായി ആശുപത്രി വിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


