പുതിയ ഹോട്സ്പോട്ടുകൾ ആറ്; അകെ 636; ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി

Last Updated :20 January 2024, 8:31 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്സ്‌പോട്ടുകളാണുള്ളത്.

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

5022 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1182 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ ഹോട്സ്പോട്ടുകൾ ആറ്; അകെ 636; ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി