ഇതാദ്യമായാണ് ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് - ദിലീപ് ചിത്രത്തിന് പിന്തുണയുമായി മഞ്ജുവാര്യര്‍ രംഗത്തെത്തിയിരുന്നു 

Last Updated :19 January 2024, 11:58 pm IST

News Now

കൊച്ചി: മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സുജാത ഇനി നിങ്ങളുടെതാണ്. ഒരു പാട് പ്രാര്‍ത്ഥനകളോടെ എന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. വീട്ടുവേലക്കാരിയായ സുജാത കണക്കില്‍ പിന്നാക്കം നില്‍ക്കുന്ന മകളെ മിടുക്കിയാക്കാന്‍ നടത്തുന്ന സൂത്രങ്ങളാണ് സുജാതയുടെ ഹൈലൈറ്റ്. കേരളമൊട്ടാകെ അറുപത് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജ്ജും നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാനവേഷമാണ് കൈകാര്യം ചെയ്യുന്നത്. മമ്ത മോഹന്‍ദാസും കളക്ടറുടെ വേഷത്തിലാണ് എത്തുന്നത്. 

അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം നിവിന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് ഉദാഹരണം സുജാത. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനകം ഹിറ്റായിട്ടുണ്ട്. ദിലീപ് നായകനാവുന്ന രാമലീലയും നാളെയാണ് റിലീസ്. ഇതാദ്യമായാണ് ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. 125 തീയേറ്ററുകളിലാണ് രാമലീല റിലീസ് ചെയ്യുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രാര്‍ത്ഥനകളോടെ മഞ്ജുവാര്യര്‍