
News Now
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

തിരുവനന്തപുരം: സ്വര്ണക്കടത്തു കേസില് അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം യുഎഇ കോണ്സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അല് അഷ്മിയ ഇന്ത്യ വിട്ടു. ഞായറാഴ്ച ഡല്ഹിയിലേക്കു പോയ അറ്റാഷെ രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടതായാണ് വിവരം.
യുഎഇ കോണ്സുലേറ്റ് വഴിയുള്ള കള്ളക്കടത്ത് അന്വേഷണം നിര്ണായക ഘട്ടത്തിലേക്കു നീങ്ങുന്നതിനിടെയാണ് അറ്റാഷെയുടെ മടക്കം. ഇദ്ദേഹത്തെ യുഎഇ തിരികെ വിളിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതിനു ശേഷമാണോ നീക്കമെന്നും അറിയിവായിട്ടില്ല.
കോണ്സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരില് വന്ന പാഴ്സലില്നിന്നാണ് 30 കിലോ സ്വര്ണം പിടിച്ചത്. മുമ്പും സമാനമായ രീതിയില് സ്വര്ണം കടത്തിയിരുന്നതായാണ് റിപ്പോര്ട്ടുകള്. കേസില് പിടിയിലായ പ്രതികള് അറ്റാഷെ അടക്കമുള്ള കോണ്സുലേറ്റ് ഉദ്യോഗസ്ഥര്ക്കെതിരെ മൊഴി നല്കിയിട്ടുണ്ടെന്ന റിപ്പോര്ട്ടുകള് പുറത്തുവരുന്നതിനിടെയാണ് റാഷിദ് ഖാമിസ് അല് അഷ്മിയ രാജ്യം വിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



