അമ്മയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Last Updated :20 January 2024, 12:22 am IST

News Now

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ അവിടെ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ല. അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. 

തുടര്‍ന്ന്  മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കോട്ടപ്പുറം ആശുപത്രിയില്‍ രാത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഈ വര്‍ഷം മരിക്കുന്ന പതിനാഞ്ചമത്തെ കുഞ്ഞാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ശിശുമരണം: അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു