News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

മലപ്പുറം: വേങ്ങര നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര് 11ന് നടക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് വാര്ത്താ കുറിപ്പില് വ്യക്തമാക്കി. വോട്ടണ്ണല് ഒക്ടോബര് 15നാണ്. തെരഞ്ഞുടുപ്പ് വിജ്ഞാപനം ഈ മാസം 15ന് പുറത്തിറക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
തെരഞ്ഞുടുപ്പില് സ്ഥാനാര്ത്ഥികള് നോമിനേഷന് സമര്പ്പിക്കാനുളഌതിയ്യതി ഈ മാസം 22 ആണ്. 25ാം തിയ്യതിയാണ് സൂഷ്മപരിശോധന. പത്രിക പിന്വലിക്കാനുള്ള അവസാന തിയ്യതി ഈ മാസം 27 ആണ്. തെരഞ്ഞുടപ്പ് ഫലം ഒക്ടോബര് 15ന് പുറത്തുവരും. ഇത്തവണ വിവി പാറ്റ് സംവിധാനം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. വേങ്ങരയില് മുസ്ലീം ലീഗ് ജനറല് സെക്രട്ടറി കെപിഎ മജീദ്. ജില്ലാ സെക്രട്ടറി കെഎന്എ ഖാദര്, അബ്ദുറഹിമാന് രണ്ടത്താണി തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



