എട്ടുമണിക്കൂര്‍ ജോലി സമയത്തിനായി പോരാടി, സസ്‌പെന്‍ഷനിലായിരുന്നവര്‍ക്ക് അനുകൂലമായി ഒടുവില്‍ വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവിറങ്ങി

Last Updated :20 January 2024, 12:20 am IST

News Now

കൊച്ചി: എട്ടുമണിക്കൂര്‍ ജോലി സമയത്തിനായി പോരാടി, സസ്‌പെന്‍ഷനിലായിരുന്നവര്‍ക്ക് അനുകൂലമായി ഒടുവില്‍ വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവിറങ്ങി. ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ മടിച്ചതിന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത അഞ്ച് ജീവനക്കാര്‍ക്ക് അനുകൂലമായി അവരുടെ സസ്‌പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി ക്രമപ്പെടുത്തി ബോര്‍ഡ് ഉത്തരവിട്ടു. കേരള ഇലക്ട്രിസിറ്റി എക്‌സിക്യുട്ടീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ കെ ആര്‍ മണിലാല്‍, എ കെ ഷിജു, കെ എസ് ഷാജി, എംഎസ് സുധി, പിആര്‍ തോമസ്, എന്നീ ലൈന്‍മാന്‍മാര്‍ക്കാണ് അനുകൂലമായ ഉത്തരവുണ്ടായിരിക്കുന്നത്.

ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാര്‍ അനുകൂലവിധി സമ്പാദിച്ചത്. ആദ്യം ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന ഉത്തരവുണ്ടായെങ്കിലും ബോര്‍ഡ് ഇവരെ മാറ്റി നിയമിക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ വീണ്ടും സമീപിച്ചപ്പോള്‍ അതാതിടങ്ങളില്‍ തന്നെ നിയമിച്ചു. എന്നാല്‍ വകുപ്പുതല  അ്‌ന്വേഷണം ഇവര്‍ക്കെതിരെ പ്രഖ്യാപിച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ ബോര്‍ഡിന് അ്‌ന്വേഷണം ഒഴിവാക്കേണ്ടി വന്നു. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലം അംഗീകൃത അവധിയായി പരിഗണിച്ചുകൊണ്ട് ബോര്‍ഡ് ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ  സമീപിച്ചതിനെ തുടര്‍ന്നാണ്, സസ്‌പെന്‍ഷന്‍ കാലം ഡ്യൂട്ടിയായി പരിഗണിക്കാനുള്ള തീരുമാനമുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്‌പെന്‍ഷന്‍ കാലം ഡ്യൂട്ടിയായി പരിഗണിക്കും; ഉത്തരവിറങ്ങി