News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊച്ചി: പഠനത്തിനും ഉപജീവനത്തിനുമായി മീന് വിറ്റ തൊടുപുഴ കോളേജിലെ വിദ്യാര്ത്ഥിനി ഹനാനെ സോഷ്യല് മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന് ഷെയ്ഖ്, ഗുരുവായൂര് പുന്നയൂര്ക്കുളം ചെറായി പൈനാട്ടായില് വിശ്വനാഥന് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിദ്യാര്ത്ഥിനിക്കെതിരെ ഫേസ്ബുക്കില് അശഌലമായി പോസ്റ്റിട്ടതിനാണ് വിശ്വനാഥനെ ഇന്നലെ തൃശൂര് പൊലീസ് പിടികൂടിയത്. ഇയാളെ പിന്നീട് പാലാരിവട്ടം പൊലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
താനറിയാതെ മറ്റാരോ മൊബൈല് ഫോണിലൂടെ ഹനാനെതിരെ പോസ്റ്റിട്ടതെന്നാണ് വിശ്വനാഥന്റെ മൊഴി. വിശ്വനാഥനെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയില് വാങ്ങും. ഐ.ടി ആക്ടിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്, മര്യാദ ലംഘനം, അശ്ലീല പരാമര്ശം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹനാനെ അപമാനിച്ച പരാമര്ശങ്ങള് പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള് തേടി ഫേസ്ബുക്കിന് സൈബര് സെല് അപേക്ഷ നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



