വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് കൂടി 

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് വാക്‌സിനേഷന്‍, ഫയല്‍
Last Updated :20 January 2024, 8:48 am IST
Edited by :migrator

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണത്തിന് എത്തിയത്. തിരുവനന്തപുരം 3,41,160, എറണാകുളം 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ചത്. 

എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിന്‍ എത്തുന്നതാണ്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now