
ആന്ധ്രയില്‍ നിന്നും കാറില്‍ കൊച്ചിയിലേക്ക് കടത്താന്‍ ശ്രമം, ചാലക്കുടിയില്‍ 100 കിലോ കഞ്ചാവ് പിടികൂടി ; മൂന്നുപേര്‍ അറസ്റ്റില്‍
പരിശോധനയില്‍ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു
തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് കടത്ത് പിടികൂടി. ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോ കഞ്ചാവ് പിടികൂടിയത്. കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലീസുമായി ചേര്‍ന്നായിരുന്നു പരിശോധന.
ഇതിനിടെ സ്വിഫ്റ്റ് കാറില്‍ കഞ്ചാവുമായെത്തിയ സംഘം കുടുങ്ങുകയായിരുന്നു.
പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു.
എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചത്. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്



