
നീന്തൽ പഠിക്കാൻ കായലിൽ ഇറങ്ങി: പത്താം ക്ലാസുകാരൻ ചെളിയിൽ മുങ്ങി മരിച്ചു
നീന്തൽ അറിയാത്ത അഗ്നേയ് ചെളിയിൽ താണു പോവുകയായിരുന്നു

കൊച്ചി: നീന്തൽ പഠിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി കായലിലെ ചെളിയിൽ മുങ്ങി മരിച്ചു. പൂണിത്തുറ അയ്യൻകാളി റോഡിൽ കീണേംപുറത്ത് പട്ടത്താനത്ത് വീട്ടിൽ സജിത കൃഷ്ണകുമാറിന്റെ മകൻ ആഗ്നേയ് കൃഷ്ണ( 15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ആദിത്(14), അയാൻ(13), അജയ്(14) എന്നിവർ രക്ഷപ്പെട്ടു.
മരട് ഗ്രിഗോറിയനു സമീപം വളന്തകാട് കായൽക്കടവിൽ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ആഴം കുറവാണെന്ന് തോന്നുമെങ്കിലും ഈ ഭാഗത്ത് എക്കൽ അടിഞ്ഞ നിലയിലാണ്. നീന്തൽ അറിയാത്ത അഗ്നേയ് ചെളിയിൽ താണു പോവുകയായിരുന്നു. കൂട്ടുകാർ ശ്രമിച്ചെങ്കിലും ഉയർത്താനായില്ല.
ഇതിന് അടുത്ത് ചൂണ്ട ഇടുകയായിരുന്ന ആൾ ബഹളം കേട്ട് ചെന്നപ്പോൾ വിവരമറിഞ്ഞ് നഗരസഭാധ്യക്ഷനെ അറിയിച്ചു. അവരാണ് പൊലീസിനേയും അഗ്നിരക്ഷാ സേനയേയും അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടികൾ ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നു തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം



