
ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു
ഇന്ന് ഉച്ചയ്ക്ക് ശേഷം നെയ്യാറിലാണ് അപകടം

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കവേ നെയ്യാറിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജിയുടേയും ആശയുടേയും മകൻ ആഷ്‍വിൻ ഷാജി (15)യാണ് മരിച്ചത്. കാട്ടാക്കട പ്ലാവൂർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
നെയ്യാറിലെ ചായ്ക്കുളം മൂഴിക്കൽ കടവിൽ ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് ആറ്റിൽ വീണു. ഇതെടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു.
ആറ്റിലെ ആഴം കൂടിയ ഭാഗമാണ് മൂഴിക്കൽ കടവ്. വിവരം അറിഞ്ഞ ഉടനെ നാട്ടുകാർ, അഗ്നിരക്ഷാ സേന, പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. സഹോദരി ആഷ്മിൻ ഷാജി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
A student drowned while playing football with his friends after trying to retrieve a ball that fell into the Neyyar River.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വിദ്യാർഥി പ്രതിഷേധം അക്രമാസക്തം; ലവ്ലി യൂണിവേഴ്സിറ്റി അടച്ചിടും, സുരക്ഷ ഏറ്റെടുത്ത് കേന്ദ്ര സേന

ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ദുരന്തത്തില്‍പ്പെട്ടത് അനാഥാലയത്തിലെ അന്തേവാസികള്‍


