
പിഎസ്‌സി ഗ്രേസ് മാർക്ക്; വടംവലി, യോഗ ഉൾപ്പെടെ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തി
ഇനി മുതല്‍ 52 കായിക ഇനങ്ങള്‍ക്കും അധിക മാര്‍ക്ക് ലഭിക്കും
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് മുഖേനയുള്ള തെരഞ്ഞെടുപ്പുകളിൽ ഗ്രേസ് മാർക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
റോളര്‍ സ്‌കേറ്റിങ്, വടംവലി, റേസ് ബോട്ട് ആന്റ് അമേച്വര്‍ റോവിങ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്‌ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്‌സിങ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക. ഇതുവരെ 40 കായിക ഇനങ്ങള്‍ക്കായിരുന്നു അനുമതി. ഇനി മുതല്‍ 52 കായിക ഇനങ്ങള്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

സിഎ മുഹമ്മദ് ഹാജി വധക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളില്‍ സൂപ്രണ്ടിന്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ തസ്തികകളില്‍ പൊതുഭരണ വകുപ്പിന്‍റെ കീഴിലുള്ള സെക്ഷന്‍ ഓഫീസര്‍മാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കാനാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും


