
തിരുവനന്തപുരത്ത് 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ
തിരുവനന്തപുരത്ത് 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ
തിരുവനന്തപുരം: വിതുരയിൽ 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു അപകടം സംഭവിച്ചത്. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്സിൽ നിന്ന് വീണായിരുന്നു മരണം. ക്വാട്ടേഴ്സിലെ മുറിയുടെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഒന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


