
അമ്മ വഴക്കു പറഞ്ഞു, 12കാരൻ നാടിനെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം
വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് തിരയുകയായിരുന്നു

ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടു വിട്ടിറങ്ങിയ കുട്ടി വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് ഒരു രാത്രി മുഴുവൻ. വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് തിരയുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല. പരിഭ്രാന്തരായ ഇവർ അറിയിച്ചതനുസരച്ച് നാട്ടുകാരും മുരിക്കാശ്ശേരി പൊലീസും ചേർന്ന് ഒരു രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാനില്ലെന്ന വിവരം പ്രചരിപ്പിച്ച് അന്വേഷണം നടന്നു. ഒടുവിൽ വ്യാഴാഴ്ച രാവിലെ മൂന്നു കിലോമീറ്റർ അകലെ പടമുഖം പള്ളിയിലെ സ്റ്റേജിന് പിന്നിൽ കുട്ടിയെ കണ്ടെത്തി. മാതാവ് വഴക്കു പറഞ്ഞതിനാണ് വീടുവിട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



