
റാന്നിയില്‍ 13 കാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകന് അറസ്റ്റില്‍
അമ്മയുടെ സുഹൃത്തായ പ്രതി വാടക വീട്ടിലെ നിത്യസന്ദര്‍ശകനാണ്

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ 13 കാരിയെ അമ്മയുടെ കാമുകന് പീഡിപ്പിച്ചതായി പരാതി. പ്രതി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാദിനത്തില്‍ സ്കൂള്‍ ടീച്ചറോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ഛന് ഉപേക്ഷിച്ചുപോയ കുട്ടി അമ്മയ്ക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ മാസം 27-ാം തീയതിയും ഈ മാസം എട്ടാം തീയതിയുമായി മൂന്നുതവണ ഷിജു മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ സുഹൃത്തായ പ്രതി വാടക വീട്ടിലെ നിത്യസന്ദര്‍ശകനാണ്. ഈ ബന്ധം ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.
ഫെബ്രുവരി 27 ന് രാവിലെ ഏഴുമണിയോടെ പ്രതി വീട്ടിലെത്തി. ഈ സമയം കുട്ടിയുടെ അമ്മ പള്ളിയില്‍ ആരാധനയില്‍ പങ്കെടുക്കുകയായിരുന്നു. മാര്‍ച്ച് മാസം രാവിലെ രണ്ടു തവണയും പ്രതി അപമര്യാദയായി പെരുമാറി. മൂന്നു തവണയും പെണ്‍കുട്ടി എതിര്‍ക്കുകയും കുതറി ഓടുകയും ചെയ്തു.
മോശം അനുഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
