കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലുള്ള ട്രോൾഫ്രീ നമ്പരിലേക്ക്‌ കുട്ടി പരാതി വിളിച്ചറിയിക്കുകയായിരുന്നു

Last Updated :20 January 2024, 8:58 am IST

News Now

ആലപ്പുഴ; ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയ പതിമൂന്നുകാരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി. കുട്ടി തന്നെയാണ് പരാതിയുമായി രം​ഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനോട് നിർദേശിച്ച് ശിശുക്ഷേമ സമിതി.

കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലുള്ള ട്രോൾഫ്രീ നമ്പരിലേക്ക്‌ കുട്ടി പരാതി വിളിച്ചറിയിക്കുകയായിരുന്നു. തുടർന്നാണ് സംഭവത്തിൽ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസിനു നിർദേശം നൽകിയതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജലജാ ചന്ദ്രൻ അറിയിച്ചു. തണലും ബാലാവകാശ കമ്മി‌ഷനും ശിശുക്ഷേമസമിതിയോട്‌ റിപ്പോർട്ടാവശ്യപ്പെട്ടു. ഇരുകൂട്ടരോടും ഞായറാഴ്ചയെത്താൻ ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates