തേയിലത്തോട്ടത്തിൽ 15കാരി ബലാത്സം​ഗം ചെയ്യപ്പെട്ടു; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ അറസ്റ്റിൽ 

സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് എസ്പി കറുപ്പുസ്വാമി പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST
Edited by :migrator

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട 15കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സാമുവേൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. 

സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് എസ്പി കറുപ്പുസ്വാമി പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധന നടത്തുമെന്നും എസ്പി വ്യക്തമാക്കി. 

15കാരിയും ആണ്‍ സുഹൃത്തും ഇന്നലെയാണ് പൂപ്പാറയിലെ തേയില തോട്ടത്തില്‍ എത്തിയത്. അതിനിടെ പ്രദേശത്തെ നാലുപേര്‍ ചേര്‍ന്ന് ആണ്‍സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now