നെടുമങ്ങാട് 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഇമാം ഷഫീക്ക് അൽ ഖാസിമിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു

Last Updated :20 January 2024, 7:55 am IST

News Now

തിരുവനന്തപുരം: നെടുമങ്ങാട് 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഇമാം ഷഫീക്ക് അൽ ഖാസിമിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. വിതുര പൊലീസാണ് പള്ളി പ്രസിഡന്റിന്റെ പരാതിയിൽ കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാമാണ് ഷഫീക്ക്. ആരോപണത്തിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് സ്വന്തം കാറിനുള്ളില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തൊഴിലുറപ്പ് ജോലിക്ക് എത്തിയവരാണ് പീഡന ശ്രമം തടഞ്ഞത്. 

ഇമാമിന് എതിരെ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സെന്‍റര്‍ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ്‍ കള്‍ച്ചറല്‍ സ്റ്റഡീസ്‍ എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. അന്വേഷണം വൈകുന്നത് ഇമാമിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഇമാമിനെതിരെ പോക്സോ കേസ്