ഉപേക്ഷിച്ച കുഞ്ഞുമായി മറ്റൊരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ

Newborn baby
Newborn babySource by : പ്രതീകാത്മക ചിത്രം
Last Updated :24 July 2026, 7:42 pm IST

News Now

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയ ശേഷം മുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

കുഞ്ഞിനേയും കൊണ്ട് ഈ സ്ത്രീ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഉടൻതന്നെ കുഞ്ഞിനെ വനിതാ പൊലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കു ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളജിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.

Summary

16 day old baby abandoned at Kozhikode Medical College, Mother handed baby to a stranger and fle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates