
ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം; അഞ്ച് പേരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു
പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പൊലീസിന് ലഭിച്ചിട്ടുണ്ട്

കൊച്ചി: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 കാരിയോട് അതിക്രമം കാട്ടിയ അഞ്ച് പേരില്‍ മൂന്ന് പേരെ എറണാകുളം റെയില്‍വേ പൊലീസ് തിരിച്ചറിഞ്ഞു. 50 വയസ് പിന്നിട്ട, എറണാകുളത്ത് ജോലി ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരായ തൃശൂര്‍ സ്വദേശികളാണ് ഇവര്‍. ഇവര്‍ ഒളിവിലാണ്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പൊലീസിന് കൈമാറിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ ട്രെയിനിലായിരുന്നു സംഭവം. ട്രെയിൻ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് സംഘം പിതാവിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് പിടിക്കാനും അശ്ലീലം പറയാനും തുടങ്ങിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.
ഉപദ്രവത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിന് മര്‍ദനമേറ്റിരുന്നു. രാത്രിയായതിനാല്‍ തീവണ്ടിയില്‍ യാത്രക്കാര്‍ കുറവായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. ഇരിങ്ങാലക്കുട വരെയുള്ള സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ച് പേരും ഇറങ്ങിയത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പോക്‌സോ കേസ് കൂടാതെ ട്രിയിനില്‍ അടിപിടിയുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
