
News Now
സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊല്ലം: കടയ്ക്കലിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് പിടിയിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
വിവരം അറിയിച്ചതിനെ തുടർന്നെത്തിയ കടയ്ക്കൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒരു വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



