മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്

murder
വിനോദ്
Edited by :Jayakumar
Last Updated :27 സെപ്റ്റംബർ 2026, 7:04 am IST

പാലക്കാട്: മലമ്പുഴയില്‍ യുവാവ് രണ്ടാനച്ഛനെ കുത്തിക്കൊലപ്പെടുത്തി. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ സതീഷ് ഒളിവിലാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. സതീഷ് വീണ്ടും മദ്യം ചോദിച്ചത് വിനോദിന് ഇഷ്ടപ്പെട്ടില്ല.

ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സതീഷ് കത്തി കൊണ്ട് വിനോദിനെ കുത്തിയത്. കൊലപാതകത്തിന് ശേഷം സതീഷ് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

News Now

Summary

Young man stabs stepfather to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates