കോളജിൽ നിന്ന് വീട്ടിലെത്തിയത് ഞായറാഴ്ച; വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുകയാണ് ദേവേന്ദു

ദേവേന്ദു
Last Updated :20 January 2024, 9:22 am IST

അടിമാലി; ഫാഷൻ ഡിസൈനിങ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ. പൊന്മുടി പന്നിയാർകുട്ടി കച്ചിറയിൽ സന്തോഷിന്റെ മകൾ ദേവേന്ദു (19) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുകയാണ് ദേവേന്ദു. കഴിഞ്ഞ ഞായറാഴ്ച മം​ഗളൂരുവിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. തൃശൂർ ആയുർവേദ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വർഷം മുൻപു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദേവാനന്ദ് സഹോദരനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now