
ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി
'ബോചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ' എന്ന ആഗോള-ആത്മീയ സംഘടനയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രാജി

പാരീസ്: പ്രശസ്തമായ ഈഫല്‍ ടവറിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ മേധാവി ജനറല്‍ പാട്രിക് ബ്രാങ്കോ റൂവിവോ ഈ വര്‍ഷം അവസാനത്തോടെ സ്ഥാനം ഒഴിയും. ബോചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ എന്ന ആഗോള ഹിന്ദുസംഘടയുമായി ബന്ധപ്പെട്ട ഒരു സംഘം ഈഫല്‍ ടവര്‍ സന്ദര്‍ശിച്ചിരുന്നു.
നൂറിലധികം പേര് അടങ്ങുന്ന സംഘം ടവറിലൂടെ കടന്നുപോകുമ്പോള്‍ വനിതാ ജീവനക്കാരോട് അവരുടെ വര്‍ക്ക് സ്റ്റേഷനുകള്‍ വിട്ടുപോകാന്‍ റൂവിവോ ആവശ്യപ്പെട്ടു. പ്രതിനിധി സംഘം ഉള്ളപ്പോള്‍ വനിതാ ജീവനക്കാര്‍ ടവറിന്റെ ചില ഭാഗങ്ങളിലൂടെ പോകരുതെന്ന് നിര്‍ദേശിച്ചു. നടപടിയില്‍ തര്‍ക്കം രൂക്ഷമാവുകയും ജീവനക്കാരുടെ പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. പ്രതിഷേധത്തെതുടര്‍ന്ന് ഈഫല്‍ ടവര്‍ താല്‍ക്കാലികമായി അടച്ചു പൂട്ടേണ്ടി വന്നു. സ്ത്രീ വിവേചനത്തില്‍, മാനേജ്മെന്റിന് ജീവനക്കാരോട് മാപ്പ് പറയേണ്ടതായും വന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ റൂവിവോക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് റൂവിവോ സ്ഥാനം ഒഴിയുന്നത്.
ലിംഗഭേദത്തിന്റെ പേരില്‍ ജീവനക്കാരെ മാറ്റി നിര്‍ത്തുകയും കാഴ്ചയില്‍ നിന്ന് പോലും ഒഴിവാക്കുകയും ചെയ്ത മാനേജുമെന്റ് നയത്തിനെതിരെ ജീവനക്കാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്കുകയും ഇതു കാരണം ഒരു ദിവസം ലോക പ്രശസ്തമായ പാരീസ് സ്മാരകം അടച്ചിടേണ്ടി വരികയും ചെയ്തു.
അതേസമയം, വനിതകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ആത്മീയ സംഘടന പ്രതിനിധികള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്നാണ് റൂവിവോയുടെ വിശദീകരണം. 2018ലാണ് റൂവിവോ ഈഫല്‍ ടവര്‍ മേധാവിയായി നിയമിതനായത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Eiffel Tower chief to step down after exclusion of female staff
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഞാന്‍ മദ്യപാനം നിര്‍ത്തി, അതിനായി ചികിത്സ നടത്തി'; സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി; തുറന്നു പറഞ്ഞ് ധര്മജന്

മോദി ബുക് മൈ ഷോയില്‍; ചുട്ടുപൊള്ളി സംസ്ഥാനം; 'സ്ത്രീകള്‍ കാഴ്ചയില്‍പ്പെടരുത്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

