എംഡിഎംഎയുമായി തൃശൂരിൽ 20 കാരൻ പിടിയിൽ

ഫോൺ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി

ഇജോ
Last Updated :20 January 2024, 9:18 am IST
Edited by :migrator

തൃശൂർ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് തൃശൂരിൽ പിടിയിൽ. വഴുക്കുംപാറ കിഴക്കേക്കര വീട്ടിൽ ഇജോ (20)  ആണ് പിടിയിലായത്. ഒല്ലൂർ പൊലീസാണ് കാച്ചേരി ജിടി നഗറിൽ നിന്ന് ഇയാളെ പിടികൂടിയത്. 

വിൽപനക്കായി ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 

ഫോൺ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. ഒല്ലൂര്‍ എസ്ഐ ഗോഗുലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now