പ്രണയപ്പക വീണ്ടും; തിരുവനന്തപുരത്ത് 20കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; ശരീരത്തിൽ 15 കുത്തുകൾ; ​ഗുരുതരം

പ്രണയപ്പക വീണ്ടും; തിരുവനന്തപുരത്ത് 20കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; ശരീരത്തിൽ 15 കുത്തുകൾ; ​ഗുരുതരം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പകയിൽ യുവാവ് 20കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. 20കാരിയുമായി അടുപ്പത്തിലായിരുന്ന ആര്യനാട് സ്വദേശി അരുൺ എന്നയാളാണ് ആക്രമണത്തിന് പിന്നിൽ.

യുവതി താമസിച്ചിരുന്ന വീട്ടിലെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്കേറ്റു. യുവതിയുടെ ശരീരത്തിൽ 15 കുത്തുകൾ ഏറ്റിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിൽ പിന്നിലെന്ന് പൊലീസ് പറയുന്നു. 

പ്രതി അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now