
കാറിൽ കടത്തിയ 200 കിലോ കഞ്ചാവ് പിടികൂടി; യുവതി അടക്കം മൂന്നുപേർ അറസ്റ്റിൽ
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ നിന്നും 200 കിലോ കഞ്ചാവ് പിടികൂടി. യുവതി ഉൾപ്പടെ മൂന്നു പേരടങ്ങുന്ന സംഘത്തെ പിടികൂടി.
രണ്ടു കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവാണ് അങ്കമാലി, കറുകുറ്റി പഴയ ചെക്പോസ്റ്റിനു പരിസരത്തു നിന്നും പിടികൂടിയത്.
പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ സ്വദേശി അനസ്, ഫൈസൽ എന്നിവരാണ് യുവതിക്കൊപ്പം പിടിയിലായത്. അനസും ഫൈസലും നേരത്തെയും കഞ്ചാവു കടത്തു കേസുകളിൽ പിടിയിലായിട്ടുള്ളവരാണ്. ഇരുവരും പ്രദേശത്തെ ലഹരി ഇടപാടിന്റെ കണ്ണികളാണ് എന്ന് പൊലീസ് സൂചിപ്പിച്ചു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കാര്‍ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന് അറസ്റ്റില്‍

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു



