
സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവ്; അറിയാം ജില്ല തിരിച്ചുള്ള കണക്ക്
സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്. സാധാരണ ലഭിക്കേണ്ടതിലും 21 ശതമാനത്തിന്റെ കുറവാണ് ഞായറാഴ്ച വരെ രേഖപ്പെടുത്തിയത്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് തുലാവര്‍ഷം കണക്കാക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 23 വരെ 348.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 442.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ തുലാവര്‍ഷത്തില്‍ 487.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്
സംസ്ഥാനത്ത് 12 ജില്ലകളില്‍ സാധാരണയിലും കുറവ് മഴയാണ് സീസണില്‍ ഇതുവരെ ലഭിച്ചത്. കണ്ണൂര്‍-21 ശതമാനം (278.6 മില്ലിമീറ്റര്‍), എറണാകുളം- 20 (414.4), ഇടുക്കി- 31 (352.9), കൊല്ലം-28 (398.6), കോഴിക്കോട്-23 (323.7), മലപ്പുറം-38 (266.1), പാലക്കാട്-30 (237.8), തൃശൂര്‍-29 (324.3), വയനാട് -22 ശതമാനം (227.2) ആലപ്പുഴ- 16 ശതമാനം (413), കാസര്‍കോട്- ഒമ്പത് ശതമാനം (283.5), പത്തനംതിട്ട- 15 ശതമാനം (476.1) എന്നിവയാണ് കുറവ് മഴ ലഭിച്ച ജില്ലകള്‍.
തിരുവനന്തപുരമാണ് കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാമത് (515.3മില്ലിമീറ്റര്‍). സാധാരണ ലഭിക്കേണ്ടതിലും (455.3) 13 ശതമാനം കൂടുതല്‍ മഴ ഇവിടെ ലഭിച്ചു. കോട്ടയത്ത് രണ്ട് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. 507.7 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 516.2 മില്ലിമീറ്റര്‍.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
21 percent decrease in northeast monsoon rainfall in the state; District-wise figures known
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു, സംസ്ഥാനത്തെ ജലസംഭരണികളില്‍ 25 ശതമാനം വെള്ളം കുറവ്; വൈദ്യുതോല്‍പ്പാദനം താളം തെറ്റുമോ?

ബാങ്ക് എഫ്ഡിയേക്കാള് കൂടുതല്‍ റിട്ടേണ്‍, റിസ്ക് കുറവ്; അറിയാം ഈ നിക്ഷേപ മാര്‍ഗം


