വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു
മഴ പെയ്യാത്തത് സംസ്ഥാനത്തെ താപനില ഉയരുന്നതിനും നിലവിലെ വൈദ്യുതി പ്രതിസന്ധി ഗുരുതരമാകുന്നതിനും കാരണമാകുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.
വയനാട്ടില്‍ 54 ശതമാനത്തിന്റെ കുറവും ഇടുക്കിയില്‍ 47 ശതമാനത്തിന്റെ കുറവുമാണ് രേഖപ്പെടുത്തിയത്. സാധാരണഗതിയില്‍ കാലവര്‍ഷം തുടങ്ങിയാല്‍ ഏറ്റവും മഴ ലഭിക്കുന്ന ജില്ലകളാണ് വയനാടും ഇടുക്കിയും. മഴ പെയ്യാത്തത് സംസ്ഥാനത്തെ താപനില ഉയരുന്നതിനും നിലവിലെ വൈദ്യുതി പ്രതിസന്ധി ഗുരുതരമാകുന്നതിനും കാരണമാകുന്നുണ്ട്.
ഇത്തവണ കാലവര്‍ഷം ഇത്രത്തോളം ദുര്‍ബലമാകാന്‍ പ്രധാന കാരണം 'എല്‍നിനോ'പ്രതിഭാസമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ദിവസത്തിനകം ഒരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെങ്കില്‍ വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ചില ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഈ മഴ നിലവിലെ കടുത്ത ചൂടിന് എത്രത്തോളം ആശ്വാസമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ഇതാദ്യമായി ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തെട്ടുപിന്നില്‍ തിരുവനന്തപുരം നഗരമാണ്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
State Faces 28 Percent Deficiency in Monsoon Rainfall, Says Meteorological Department
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു, സംസ്ഥാനത്തെ ജലസംഭരണികളില്‍ 25 ശതമാനം വെള്ളം കുറവ്; വൈദ്യുതോല്‍പ്പാദനം താളം തെറ്റുമോ?
