
സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി; 22കാരി മരിച്ചു
22കാരിയായ സുജിത കിസ്കു ആണ് മരിച്ചത്
ആലപ്പുഴ: സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി പൊള്ളലേൽപ്പിച്ച ബംഗാൾ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്കു (സംഗീത) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുജിത. ഇന്നലെ രാത്രി ഏഴോടെയാണ് മരണം.
മെയ് നാലാം തിയതി പുലർച്ചെയാണ് ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കുർദൂസ് അൻസാരി (22) എന്നയാൾ സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ചു തീകൊളുത്തിയത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. പൊള്ളലേറ്റ സുജിതയുടെ ഭർത്താവും മക്കളും ബംഗാളിലാണ്. ബംഗാളിലെ മാൾഡ സലൈഡങ്ക ചില്ലിമാപ്പൂർ സ്വദേശിയായ ബബ്ലു മർഡിയാണ് സുജിതയുടെ ഭർത്താവ്.
കുർദൂസ് അൻസാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്‌ടർക്ക് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു കുർദൂസ് അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടര വർഷമായി വെട്ടിയാറിൽ താമസിക്കുന്ന കുർദൂസ് അൻസാരി നിർമാണത്തൊഴിലാളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

Related News

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി
