
നിര്‍ത്തിയിട്ട ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി കെഎസ്ആര്‍ടിസി; അഞ്ചുപേരുടെ നില ഗുരുതരം; 23 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്.
ആലപ്പുഴ: അരൂര്‍ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.
ദേശീയപാതയ്ക്ക് സമീപം എരമല്ലൂര്‍ കാഞ്ഞിരമറ്റം ക്ഷേത്രത്തിനടുത്തുവച്ചായിരുന്നു അപകടം. ബസില്‍ 40 യാത്രക്കാര്‍ ആണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്.
അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
23 passengers sustained injuries after a KSRTC bus collided with a stationary lorry at Erumalloor.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




