28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു

28 communities to be included in SEBC list; decision taken in cabinet meeting
28 communities to be included in SEBC list; decision taken in cabinet meetingScreen grab
Edited by :ആതിര അഗസ്റ്റിന്‍
Last Updated :4 ഫെബ്രുവരി 2026, 10:08 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ക്കുള്ള എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകും.

എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങള്‍

1 . അമ്പലക്കാരന്‍, 2. അഞ്ചുനാടു വെള്ളാളര്‍ 3. ദാസ 4. കോട്ടയാര്‍ 5 കുമാര ക്ഷത്രിയ 6 കുന്നുവര്‍ മന്നാടി 7 എസ്‌ഐയുസി നാടാര്‍ 8 നായിഡു 9 കോടാങ്കി നായ്ക്കന്‍ 10 ഗൗണ്ടര്‍ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ 11 സേനൈ തലവര്‍ , ഇളവന്ന്യാര്‍ , ഇളവന്യ 12 തച്ചര്‍ ( മരപ്പണിക്കാരായ ) 13 തോല്‍ കൊല്ലന്‍സ് 14 മഹേന്ദ്ര മേദര 15 വിഷവന്‍ ( മലബാര്‍ ) 16 കമ്മാറ 17 . ചെട്ടികള്‍ - മൗണ്ടാടന്‍ - ഇടനാടന്‍ 18. എഴുത്തശ്ശന്‍ 19. കടച്ചി കൊല്ലന്‍ 20. കൊങ്കു നാവിതന്‍ , വേട്ടുവ നാവിതന്‍ , അടുത്തോന്‍ 21.കൊങ്കു വെള്ളാള ഗൗണ്ടര്‍ വിഭാഗത്തിലെ - , നാട്ടു ഗൗണ്ടര്‍ , വെള്ളാള ഗൗണ്ടര്‍ , പാല ഗൗണ്ടര്‍ , പൂശാന്‍ ഗൗണ്ടര്‍ , പാല വെള്ളാള ഗൗണ്ടര്‍ 22. വടുക , വടുവ , വടുകര്‍ , വടുവന്‍സ് , വടുഗന്‍ഡ് , വടുകര്‍സ് , വടുകാസ് , വടുകന്‍സ് , 23. വാണിയന്‍സ് 24. യോഗീസ് , കുരുക്കള്‍ / ഗുരുക്കള്‍ , ചെട്ടിയാര്‍ , ഹിന്ദു ചെട്ടി , പപ്പട ചെട്ടി 25. മലയ കണ്ടി ( മലമ്പാര്‍ ഒഴികെ ) 26. ശൈവ വെള്ളാളയിലെ ( ചേരക്കുള വെള്ളാള , കര്‍ കര്‍ത്ത വെള്ളാള , ചോഴിയ വെള്ളാള , പിള്ളൈ 27. കണിയാര്‍ 28. ഈഴവ

ഈ വിഭാഗങ്ങളുടെ ദീര്‍ഘകാലത്തെ നിവേദനങ്ങള്‍ പരിഗണിച്ചാണ് ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ക്ക് വിദ്യാഭ്യാസ സംവരണ അനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

News Now

Summary

28 communities to be included in SEBC list; decision taken in cabinet meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates