അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; കോടാലികൊണ്ട് തല തകർത്തു: സുബിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയ സുബിനെ കൊലപ്പെടുത്തുകയായിരുന്നു

kattappana murder
ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയ യുവാവിനെ അയൽവാസി കൊലപ്പെടുത്തി
Edited by :Manju
Last Updated :16 ജൂൺ 2024, 7:30 am IST

കട്ടപ്പന: ​ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയ യുവാവിനെ അയൽവാസി കൊലപ്പെടുത്തിയ അതിക്രൂരമായി. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെയെത്തി കോടാലികൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബു (53) അറസ്റ്റിലായി.

വെള്ളായാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവമുണ്ടായത്. കാറിൽ എത്തിയ സുബിൻ ഭാര്യവീടിനു സമീപത്തെ റോഡിൽ വണ്ടി പാർക്ക് ചെയ്യുന്നതിനിടെ ബാബു അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്തശേഷം തിരികെ നടക്കുന്നതിനിടെ സുബിനെ പിന്നാലെയെത്തിയ ബാബു തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തുവീണു കിടന്ന സുബിന്റെ തലയിൽ വീണ്ടും കോടാലികൊണ്ട് പലതവണ ഇടിച്ചു. ഇത് കണ്ടെത്തിയ ഭാര്യാ സഹോദരി നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇതോടെ പ്രതി വീടിനുള്ളിൽക്കയറി ഒളിച്ചു. നാട്ടുകാർ ചേർന്ന് സുബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെയും പ്രതി കോടാലികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. എസ്ഐ ഉദയകുമാറിനു പരുക്കേറ്റെങ്കിലും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. മുൻപ് കഞ്ചാവ് വിൽപന ഉൾപ്പെടെ നടത്തിയിരുന്ന ബാബു 2013ൽ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now