വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയി; പിന്തുടർന്ന് പിടികൂടിയത് 45 കിലോ പുകയില ഉത്പന്നങ്ങൾ

വാഹനത്തിൽ നിന്നും മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി

പിടികൂടിയ പുകയിലശേഖരം, പ്രതി/ ടിവി ദൃശ്യം
Last Updated :20 January 2024, 9:25 am IST
Edited by :migrator

അടിമാലി: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വണ്ടി പിന്തുടര്‍ന്ന എക്‌സൈസ് സംഘം പിടികൂടിയത് വന്‍ പുകയില ശേഖരം. ഇടുക്കി അടിമാലി ചാറ്റുപാറയിലായിരുന്നു സംഭവം. ഈരാറ്റുപേട്ട  സ്വദേശി  പണ്ടാരപ്പറമ്പിൽ  ഇസ്സ (50)  പിടിയിലായി.  

വാഹനത്തിൽ നിന്നും മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി.  45 കിലോയോളം തുക്കം വരുന്ന പുകയിലയാണ് ഇയാൾ വില്പനക്കായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറ‌ഞ്ഞു.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ പരിശോധനക്കായി കൈ കാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും പുകയില ഉത്പന്നങ്ങളും വാഹനവും  അടിമാലി പൊലീസിന് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now