
കെഎസ്ആര്‍ടിസി ശമ്പളവിതരണത്തിന് 50 കോടി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സിംഗിള്‍ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വിധി പറയാനായി മാറ്റി.

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവിതരണത്തിന് 50 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ തുക കൊണ്ട് കുടിശ്ശിക ശമ്പളത്തിന്റെ മൂന്നിലൊന്ന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സിംഗിള്‍ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വിധി പറയാനായി മാറ്റി.
ശമ്പളവിതരണത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ശമ്പളം നല്കാന് ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാലനിര്‍ദേശം. ശമ്പളം മുടങ്ങാതെ നല്‍കണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുമ്പ് ഇതിനായി നടപടിയെടുക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ മറ്റ് കോര്‍പറേഷനുകളെപ്പോലെ ഒരു കോര്പറേഷന് മാത്രമാണ്, അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബാധ്യതയില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
