
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ന്യൂഡല്ഹി : കോവിഡ് നിയന്ത്രണത്തില് കേരളം സുപ്രീംകോടതി മാര്ഗനിര്ദേശങ്ങള് കാറ്റില്പ്പറത്തിയെന്ന് ബിജെപി. സംസ്ഥാന സര്ക്കാരിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച ഉണ്ടായി. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി പെരുന്നാളിന് ഇളവു നല്കി സര്ക്കാര് സുപ്രീംകോടതി മാര്ഗനിര്ദേശങ്ങള് കാറ്റില്പ്പറത്തുകയായിരുന്നു എന്നും ബിജെപി വക്താവ് സാംപിത് പത്ര അഭിപ്രായപ്പെട്ടു.
രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില് നിന്നാണ്. ഈദ് ആഘോഷത്തിന് നല്കിയ ഇളവുകളാണ് ഇതിന് കാരണം. എന്നാല് കുംഭമേളയ്ക്കോ കന്വാര് യാത്രയ്ക്കോ ചുറ്റുമാകും ആഖ്യാനങ്ങള് എല്ലായ്പ്പോഴും നിര്മ്മിക്കപ്പെടുക. ഇതാണോ കേരള മോഡല് എന്നും സാംപിത് പത്ര ചോദിച്ചു.
50% of the COVID positive cases in the country comes from Kerala,thanks to the Eid relaxations.
â Sambit Patra (@sambitswaraj) July 28, 2021
But as expected the narrative would always be built around a Kumbh or a Kawar Yatra.
Hmmm â¦Kerala Model?
കേരളത്തിലെ കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് നീങ്ങിയേക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആശങ്കപ്പെട്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്ക്കാര് കോവിഡ് വ്യാപനം തടയുന്നതില് പരാജയമാണ്. കേരള ഭരണം മലയാളികള്ക്കും മറ്റ് രാജ്യങ്ങള്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള് സൃഷ്ടിക്കുന്നു എന്നും കേന്ദ്രമന്ത്രി ട്വീറ്റില് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

